Mahabharata Director Shreekumar’s Debute Movie ‘Odiyan’ to Kick Start soon

Odiyan movie first look poster

മാജിക്കൽ റിയലിസം ത്രില്ലറുമായി മോഹൻലാലിന്റെ ഒടിയൻ ആഗസ്റ്റ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്ന്  റിപ്പോർട്ട്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. പ്രശസ്ത പരസ്യസംവിധായകനായ വിഎ ശ്രീകുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ഒടിയന്‍. ഇതിഹാസ ചിത്രമായ രണ്ടാമൂഴം  സംവിധാനം ചെയ്യുന്നതിന് മുൻപ് ശ്രീകുമാറിന്റെ സംവിധാനമികവിൽ പുറത്തിറങ്ങുന്ന ആദ്യചിത്രം എന്നത് കൊണ്ട് തന്നെ പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് ‘ഒടിയൻ’ എന്ന ചിത്രത്തെ നോക്കിക്കാണുന്നത്. മഞ്ജുവാര്യര്‍ ആണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, അമിതാഭ് ബച്ചൻ എന്നിവർ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. മമ്മൂട്ടിയും ചിത്രത്തിലുണ്ടാകുമെന്ന് വാർത്തകൾ പരക്കുന്നുണ്ട്. ചിത്രം അടുത്ത വിഷുവിന് തിയറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

ഒരുകാലത്ത് നടോടിക്കഥകളുടെയും, അന്ധവിശ്വാസങ്ങളുടെയും അവിഭാജ്യ ഘടകമായിരുന്നു ഒടിയന്മാർ. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ അപായപ്പെടുത്തി കൊല്ലാൻ കഴിവുണ്ടായിരുന്നുവെന്ന് പറയപ്പെട്ടിരുന്ന ഒരു വിഭാഗം ആളുകളാണ്‌ ഇവർ. അഭിനയജീവിതത്തിലെ തന്നെ
നാഴികകല്ലായി മാറിയേക്കാവുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ശാരീരികമായും മാനസികമായും ഏറെ വെല്ലുവിളികൾ മലയാളത്തിന്റെ ഇതിഹാസനായകൻ നേരിടേണ്ടിവരും.

പുലിമുരുകന്‍ ടീമിലെ പീറ്റര്‍ ഹെയ്‌ന്‍ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളും, ഷാജി ക്യാമറയും കൈകാര്യം ചെയ്യും. ചിത്രത്തിൻറെ സംഗീതം എം.ജയചന്ദ്രനും കലാസംവിധാനം സാബു സിറിലുമാണ്. പാലക്കാട്, ഉദുമല്‍പ്പേട്ട, പൊള്ളാച്ചി, ബനാറസ് എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.  വിഷ്യല്‍ ഇഫക്ടിന് പ്രധാന്യം നല്‍കി എടുക്കുന്ന ചിത്രം മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്മയമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്. ഏതായാലും മോഹന്‍ലാല്‍ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ വിജയവും നിലവാരവും ആയിരിക്കും രണ്ടാമൂഴത്തിന്റെ ഭാവി നിര്‍ണയിക്കുക.

Leave a Reply