Aashiq Abu’s Upcoming Movie with Tovino Thomas Titled Mayaanadhi

Aashiq Abu, Tovino Thomas team's new movie titled Mayaanadhi

ആഷിക് അബുവും ടോവിനോ തോമസും ആദ്യമായ് ഒന്നിക്കുന്ന ചിത്രത്തിന് ‘മായനദി’ എന്ന് പേരിട്ടു. ഫേസ്ബുക്കിലൂടെ ആഷിക് തന്നെയാണ് ചിത്രത്തിന്‍റെ വിവരങ്ങള്‍ ഷെയര്‍ ചെയ്തത്. റാണി പത്മിനിക്ക് ശേഷം ആഷിക് സംവിധാനം ചെയുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ടോവിനോയുടെ നായികയായി എത്തും. പ്രശസ്ത സംവിധായകന്‍ അമല്‍ നീരദ് ഏറെ കാലങ്ങള്‍ക്ക് ശേഷം ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഗോദയുടെ വിജയത്തിളക്കത്തിന്‍റെ ആവേശത്തോടെ ആയിരിക്കും ടോവിനോ മായനദിക്കായി ഒരുങ്ങുക. ഈ വര്‍ഷം താരത്തിന്‍റെ പുറത്തു വന്ന ചിത്രങ്ങള്‍ എല്ലാം വലിയ വിജയം ആയിരുന്നു. ഒരു മെക്സികന്‍ അപാരതയും, ഗോദയും മികച്ച വിജയങ്ങള്‍ നേടി. ടോവിനോ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച പ്രിത്വി രാജിന്‍റെ എസ്രയും വന്‍ വിജയം നേടി. നിറയെ അവസരങ്ങാളാണ് ടോവിനോയെ തേടി എത്തുന്നത്.

Aashiq Abu Tovino thomas Amal Neerad new movie photo

ചിത്രത്തില്‍ മോഡലും MBBS സ്റ്റുഡന്‍റ്റുമായ ഐശ്വര്യ ലക്ഷി ടോവിനോയുടെ നായികയായി എത്തും. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ നിവിന്‍റെ നായികയായി എത്തിയ ആശ്വര്യയുടെ രണ്ടാമത്തെ ചിത്രമാണ് മായനദി. ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരകഥ ഒരുക്കുന്നത്.

ആഷിക് അബുവും അമല്‍ നീരദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഈ മാസം 19 നു ആരംഭിച്ചു. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് ഒക്ടോബര്‍ 13 നു ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Leave a Reply