Alphones Puthren’s Next Film to Start Rolling soon: This Time a Serious Comedy Thriller like Neram

 

നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തന്റെ  മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് വ്യക്തമാക്കി അൽഫോൻസ് പുത്രൻ. ഇക്കുറി തമിഴിലാണ് സംവിധായകന്‍ ചിത്രം ഒരുക്കുന്നത്. നേരം എന്ന ചിത്രത്തെ പോലെ സീരിയസ് കോമഡി ത്രില്ലർ ചിത്രമാണ് ഒരുങ്ങുന്നതെന്നും തന്റെ സുഹൃത്ത് നിവിൻ പോളി അല്ല നായകനെന്നും അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു. കോമഡിയും ലളിതമായ വികാരങ്ങളും അടങ്ങിയ ഒരു സിനിമ ആയിരിക്കും ഇത്. കുറച്ച് നാളുകളായി താൻ ഈ ചിത്രത്തിന്റെ പണിപ്പുരയിൽ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍’ എന്നായിരുന്നു തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അൽഫോൻസ് പുത്രൻ അറിയിച്ചിരുന്നത്. നേരത്തിന്റെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രൻ തന്നെയാകും ഈ ചിത്രത്തിൻറെയും ക്യാമറ കൈകാര്യം ചെയ്യുക. സിജു വിൽസൻ, കൃഷ്ണശങ്കർ,ഷാറഫുദീൻ, ശബരീഷ് വർമ്മ എന്നിവർ ചിത്രത്തിലുണ്ടാകും.

Leave a Reply