മോഹൻലാലിനെ വച്ച് ലോകനിലവാരത്തിൽ സിനിമയിറക്കാൻ അൽഫോൻസ് പുത്രൻ: നിർമ്മാണം ആശിർവാദ് സിനിമാസും മറ്റൊരു പ്രശസ്തമായ പ്രൊഡക്ഷൻ കമ്പനിയും

നടന വിസ്മയം മോഹൻലാലിനെ വച്ച് സിനിമ ചെയ്യാൻ ആലോചിക്കുന്നതായി സംവിധായകൻ അൽഫോൻസ് പുത്രൻ. ഒരു ലോകനിലവാരത്തിലുള്ള സിനിമയാണ് തൻറെ മനസിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഗ് ബജറ്റ് സിനിമയുടെ നിർമ്മാണം ആശിർവാദ് സിനിമാസും മറ്റൊരു പ്രശസ്തമായ പ്രൊഡക്ഷൻ കമ്പനിയും ചേർന്നായിരിക്കുമെന്നാണ് മോഹന്‍ലാലിന്‍റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. പ്രാരംഭ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്.

ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ് അൽഫോൻസ് പുത്രൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം. നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിൽ ഇടം പിടിച്ച അൽഫോൻസ് പുത്രൻ ഇപ്പൊൾ തമിഴിൽ ഒരു ചിത്രം സംവിധാനം ചെയ്തുകൊണ്ടരിക്കുകയാണ്. അതിനു ശേഷമാകും ഈ ബിഗ് ബജറ്റ് ചിത്രം ആരംഭിക്കുക.

അതേസമയം ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വില്ലൻ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി അണിയറയിൽ റിലീസിന് തയ്യാറാകുന്നത്.

Leave a Reply