മോഹൻലാൽ എന്നാൽ ക്ലിന്റ് ഈസ്റ്റ്വുഡിനും മേലെ; താരരാജാവിനെ വെച്ച് ലോകനിലവാരത്തിൽ ഒരു സിനിമ ചെയ്യാൻ ആലോചനയുമായി അൽഫോൻസ് പുത്രൻ

ലാലേട്ടനെ വെച്ച് മങ്കാത്ത മോഡൽ ഒരു സിനിമ ചെയ്‌തുകൂടെ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി അൽഫോൻസ് പുത്രൻ. തനിക്ക് ലാലേട്ടൻ എന്ന് പറയുന്നത് ക്ലിന്റ് ഈസ്റ്റ്വുഡ്, ടോഷിറോ മിഫൂൻ, മാർലൻ ബ്രാൻഡോ, റോബർട്ട് ഡി നീറോ എന്നിവരേക്കാൾ മേലെയാണെന്നും അപ്പോൾ മങ്കാത്ത മോഡൽ സിനിമ ചെയ്യണോ അതോ ലോകനിലവാരത്തിൽ ഒരു സിനിമ ചെയ്യണമോ എന്ന് അൽഫോൻസ് പുത്രൻ ചോദിച്ചു. മോഹൻലാലിന് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ആരാധകൻ ചോദ്യം ഉന്നയിച്ചത്.

വായിക്കൂ: മോളിവുഡ് രാജാവിന്‌ ആശംസകളുമായി സിനിമ ലോകം: സിനിമ ലോകം സൂപര്‍ താരത്തിനു ആശംസകള്‍ നേര്‍ന്നത് എങ്ങനെ എന്നറിയാന്‍ ക്ലിക്ക് ചെയ്യു 

ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ് അൽഫോൻസ് പുത്രൻ മോഹൻലാൽ  കൂട്ടുകെട്ടിൽ ഒരു ചിത്രം. നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ്  ചിത്രങ്ങളിലൂടെ മലയാളത്തിൽ  തെളിയിച്ച അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രം തമിഴിലാണ്. ഈ ചിത്രത്തിന് ശേഷമായിരിക്കും മോഹൻലാലുമൊത്തുള്ള പുതിയ ചിത്രം ഒരുങ്ങുകയെന്നാണ് സൂചനകൾ. ചിത്രത്തെ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വില്ലൻ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി അണിയറയിൽ റിലീസിന് തയ്യാറാകുന്നത്.

 

 

Leave a Reply