അഭിനയകലയുടെ തമ്പുരാന് പിറന്നാൾ ആശംസകളുമായി ഗോദ ടീം സിനിമ

അഭിനയകലയുടെ തമ്പുരാന് പിറന്നാൾ ആശംസകളുമായി ഗോദ ടീം. ചിത്രത്തിലെ നായകനായ ടോവിനോ തോമസ് ആണ് ലാലേട്ടന് ആശംസകൾ നേർന്ന് കൊണ്ടുള്ള വീഡിയോ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ഏതെങ്കിലും സിനിമയിൽ ജഗതിചേട്ടൻ ശോഭനയെ വളയ്ക്കുന്നത് കണ്ടിട്ടുണ്ടോ എന്നും ശോഭന എപ്പോഴും മോഹൻലാലിന് മാത്രമേ വളയൂ എന്നു പറയുന്നതുമാണ് വീഡിയോയുടെ ഇതിവൃത്തം.വിഡിയോയിൽ ധർമ്മജനും ടോവിനോയും അജു അവർഗീസുമാണ് മാറ്റുരയ്ക്കുന്നത്.

ഗുസ്തി എന്ന കായിക വിനോദത്തെ മറ്റെന്തിനെക്കാളും വലുതായി കാണുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ബേസിൽ പറയുന്നത്. ഗുസ്തിയെ കരിയറായും ഒരു വികാരവുമായി കൊണ്ടുനടക്കുന്ന പെൺകുട്ടിയ്ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ കഥയാണ് പറയുന്നത്.

കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് ഗോദ. ടോവിനോ തോമസിനെ നായകനായ ചിത്രത്തില്‍ പഞ്ചാബി താരം വമിഖ ഗാബി ആണ് നായിക. ഇ4എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ഭായ് ആണ് ചിത്രം നിര്‍മ്മിച്ചത്. സംഗീതസംവിധാനം ഷാന്‍ റഹ്മാന്‍. എഡിറ്റിംഗ് അഭിനവ് സുന്ദര്‍ നായക്.

Leave a Reply