Dileep to undergo a Physical makeover for Nadirsha’s Next

 

മായാമോഹിനി, ചാന്ത്പൊട്ട്, കുഞ്ഞിക്കൂനന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ദിലീപ്, തന്റെ പ്രിയ സുഹൃത്തായ നാദിർഷായുടെ പുതിയ ചിത്രത്തിൽ ഗംഭീര മേക്ക് ഓവറിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ ചിത്രത്തിന് വേണ്ടി ഭാരം വർധിപ്പിക്കുമെന്നും ആരാധകരെ അതിശയിപ്പിക്കുന്ന ചില മാറ്റങ്ങൾ ഈ ക്യാരക്ടറിനുണ്ടാകും എന്നുമാണ് പുറത്ത് വരുന്ന സൂചനകൾ. ചിത്രം ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന.സംവിധാന രംഗത്തേക്ക് കടക്കുമ്പോൾ  ദിലീപിനെ നായകനാക്കി ആദ്യചിത്രം ചെയ്യാനായിരുന്നു നാദിർഷായുടെ ആലോചനയെങ്കിലും പിന്നീട് അമർ അക്ബർ അന്തോണി എന്ന ചിത്രം ചെയ്യുകയായിരുന്നു. ഉജ്ജ്വല വിജയമായ അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിർഷ- ദിലീപ് കൂട്ടുകെട്ടിൽ വ്യത്യസ്തമായ ഒരു ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം രാമലീല , കുമാരസംഭവം, പ്രൊഫ. ഡിങ്കൻ എന്നീ ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡഹിറ്റിന് ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമായ രാമലീല റമസാൻ റിലീസായി ജൂലൈ ഏഴിന് തിയറ്ററുകളിലെത്തും. പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക.

മുരളീഗോപിയുടെ തിരക്കഥയില്‍ നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കുമാരസംഭവം ഓണത്തിന് തിയറ്ററുകളിലെത്തുമെന്ന് സൂചന.  വൈശാഖ് രാജനും ദിലീപും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ സിദ്ദാര്‍ത്ഥും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. മുതിര്‍ന്ന ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫ. ഡിങ്കന്‍. സംവിധായകന്‍ റാഫി തിരക്കഥ എഴൂതുന്ന ഈ ചിത്രം  3Dയിലാണ് പുറത്തിറങ്ങുന്നത് . ദീപാങ്കുരന്‍ എന്ന മജീഷ്യനായാണ് ദിലീപ് അഭിനയിക്കുന്നത്. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply