Enormous Support for Adventures of Omanakkuttan From Social Medias and Film Industry

മികച്ച അഭിപ്രായം നേടിയിട്ടും ആസിഫ് അലി നായകനായ അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രം തീയറ്ററുകളിൽ നിന്നും പുറത്താകുന്ന അവസ്ഥയിലായിരുന്നു. ഇപ്പോഴിതാ ഈ സിനിമയ്ക്ക് സപ്പോർട്ടുമായി സോഷ്യൽ മീഡിയ.

 

ഈ സിനിമയുടെ ദുരവസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ചത്  ഈ ചിത്രത്തിന്റെ സംവിധായകനായ വി എസ് രോഹിത് ആണ്. “കാണണം എന്ന് ആഗ്രഹമുള്ളവർ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്കും തിയേറ്ററിൽ നിന്ന്” എന്നായിരുന്നു സംവിധായകന്റെ വാക്കുകൾ. ഈ പോസ്റ്റ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയും നിരവധി പേർ ഈ സിനിമയ്ക്ക് സപ്പോർട്ടുമായി രംഗത്തെത്തുകയും ചെയ്തു.

 

തുടർന്ന് സോഷ്യല്‍ മീഡിയയിലൂടെ സണ്ണി വെയ്ൻ, ആദിൽ ഇബ്രാഹിം, ആഷിക് അബു, മിഥുൻ മാനുവൽ, അജു വർഗീസ്, റിമാ കല്ലിങ്കല്‍, ബേസില്‍ ജോസഫ്, ഒമര്‍ ലുലു തുടങ്ങിയവരും ചിത്രത്ത പിന്തുണച്ച് രംഗത്തെത്തി. തന്റെ സിനിമയ്‌ക്കൊപ്പം തിയറ്ററുകളിലെത്തിയ ഈ സിനിമയെ പിന്തുണയ്ക്കണമെന്ന് ബേസില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നല്ല അഭിപ്രായം നേടുകയും തിയറ്ററുകളുടെ നിസഹകരണം മൂലം ടോറന്റില്‍ ഹിറ്റാവുന്ന നിര്‍ഭാഗ്യാവസ്ഥ ഉണ്ടാവുകയും ചെയ്യുന്നത് മലയാള സിനിമയില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സിനിമയുടെ വിതരണം വേണ്ട രീതിയില്‍ നടക്കാത്തതാണ് ചിത്രത്തെ ബാധിച്ചതെന്ന് നായക താരം ആസിഫലി പറയുന്നു. മോശം പ്രതികരണം മൂലമല്ല തിയറ്റര്‍ കിട്ടാത്തതിനാലാണ് സിനിമ തഴയപ്പെടുന്നതെന്ന് ആസിഫ് അലി പറഞ്ഞു.

ആട് ഒരു ഭീകരജീവിക്കും, കോഹിനൂറിനും, ഗപ്പിക്കും ഒക്കെ ഉണ്ടായ വിധി അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടനു ഉണ്ടാകാതിരിക്കാൻ നമുക്ക് ശ്രമിക്കാം. പുലിമുരുകനും, ബാഹുബലിയും ഒക്കെ വിജയിപ്പിക്കുന്നവർ ഇത്തരം പരീക്ഷണ ചിത്രം കൂടി വിജയിപ്പിക്കാൻ ശ്രമിക്കണം.

Leave a Reply