‘മോഹന്‍ലാല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

 

മോഹൻലാൽ ആരാധർക്ക് ഇരട്ടി മധുരം സമ്മാനിച്ച് സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സാജിദ് യഹിയയാണ് മോഹന്‍ ലാലിന്റെ ജന്മദിനത്തില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ‘ചങ്കല്ല ചങ്കിടിപ്പാണ്’ എന്ന ടാഗ് ലൈനോട്‌ കൂടിയ പോസ്റ്റ്‌ മോഹന്‍ലാല്‍ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഒരു താരത്തെ ഭ്രാന്തമായി ഇഷ്ടപ്പെടുന്ന ഒരാളുടെ കഥയാണ് ‘മോഹന്‍ലാല്‍’ എന്ന ചിത്രം പറയുന്നത്. മഞ്ജു വാര്യരാണ് മോഹന്‍ലാല്‍ ആരധികയ്യായി എത്തുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു വാര്യര്‍ മീനുക്കുട്ടിയുമായാണ് മോഹന്‍ ലാലില്‍ എത്തുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുനീഷ് വാരനാടാണ് തിരക്കഥ രചന നിര്‍വഹിച്ചിരിക്കുന്നത്.

 

Leave a Reply