Director Jude Antony is all Set to act in Lal Jose’s Mohanlal Movie, Velipadinte Pusthakam

 

 

മോഹൻലാൽ- ലാൽ ജോസ് ചിത്രമായ ‘വെളിപാടിന്റെ പുസ്‌തകത്തിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് അഭിനയിക്കുന്നു. മുൻപ് പ്രേമം, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങളിലും ജൂഡ് ആന്റണി അഭിനയിച്ചിരുന്നു. ലാൽ ജോസിന്റെ സഹസംവിധായകനായി സിനിമ രംഗത്തേക്ക് എത്തിയ താൻ ഒടുവിൽ അദ്ദേഹത്തിൻറെ സിനിമയിൽ അഭിനയിക്കുകയാണെന്ന് ജൂഡ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സിനിമകൾ കണ്ട് ലാലേട്ടൻ ഫാനായ താൻ അഭിനയിക്കാൻ വേണ്ടിയാണ് ഇറങ്ങിപ്പുറപ്പെട്ടതെങ്കിലും ഒടുവിൽ സംവിധാനമേഖലയിലേക്ക് തിരിയുകയായിരുന്നുവെന്നും ജൂഡ് പറയുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘വെളിപാടിന്റെ പുസ്തകത്തിന്റെ ‘ തിരക്കഥ ബെന്നി. പി. നായരമ്പലമാണ്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഇതിൽ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലെ അന്ന രേഷ്മയാണ് നായിക. അനൂപ് മേനോൻ സിദ്ദിക്ക്, പ്രിയങ്ക, കലാഭവൻ ഷാജോൺ, സലിം കുമാർ, ചെമ്പൻ വിനോദ്, ശിവജി ഗുരുവായൂർ, സ്നേഹ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കും. ചിത്രം ഓണം റിലീസായി ആഗസ്റ്റ് 31 ന് തിയറ്ററുകളിലെത്തും.

Leave a Reply