Mammootty, Ajay Vasudev Upcoming Mass Movie Titled Master Piece

രാജാധി രാജയ്ക്കു ശേഷം അജയ് വാസുദേവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന് ‘മാസ്റ്റർ പീസ് ‘ എന്ന് പേരിട്ടു. പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥാകൃത്ത്  ഉദയകൃഷ്ണയാണ് ചിത്രത്തിൻറെ തിരക്കഥ രചിക്കുന്നത് . കൊല്ലം ഫാത്തിമ മാതാ കൊളേജിൽ ചിത്രീകരണം പുരോഗമിക്കുകയാണ് . വരലക്ഷ്മി, പൂനം ബജ്വവ, മഹിമ നമ്പ്യാർ എന്നീ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കോളെജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്.

സന്തോഷ് പണ്ഡിറ്റും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്,  കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റ് താരങ്ങൾ. ഷാജി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ദീപക് ദേവാണ് സംഗീതം നൽകുന്നത്.

Leave a Reply