Read all About Mammootty’s New Movie With Ajay Vasudev: Title, Cast and Crew, Release Date

മാസ്റ്റര്‍ പീസുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രം ഉടൻ തീയറ്ററുകളിലെത്തും. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പുലിമുരുകന് ശേഷം ഉദകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും മാസ്റ്റര്‍ പീസിനുണ്ട്.

മഴയത്തും മുന്‍പേയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി കോളേജ് പ്രൊഫസറായി വേഷമിടുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ചിത്രത്തില്‍ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടി ചട്ടമ്പി പ്രൊഫസറാകുന്ന സിനിമയുടെ അവസാനഘട്ട ഷൂട്ടിംഗ് കൊല്ലം ഫാത്തിമ കോളജില്‍ പുരോഗമിക്കുകയാണ്. മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാസ്റ്റര്‍ പീസ് മാറുമെന്നാണ് സൂചന. ഈ സിനിമയില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. മാസ് ഡയലോഗുകളും നല്ല പാട്ടുകളും ആവേശമുണര്‍ത്തുന്ന നൃത്തരംഗങ്ങളുമുണ്ട്.

ഗോകുല്‍ സുരേഷ്, മുകേഷ്, മക്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ്വ, സന്തോഷ് പണ്ഡിറ്റ് എന്നിവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിനോദ് ഇല്ലമ്പള്ളിയാണ്. ദീപക്ക് ദേവാണ് സംഗീത സംവിധായകന്‍. ഉദയകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള യു.കെ. സ്റ്റുഡിയോസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

മോഹന്‍ലാലിന്‍റെ ലാല്‍‌ജോസ് ചിത്രവും മമ്മൂട്ടിയുടെ മാസ്റ്റര്‍‌പീസ് ചിത്രവും ഓണത്തിന് ഏറ്റുമുട്ടും എന്നായിരുന്നു നേരത്തേയുള്ള വിവരം. ഇപ്പോഴിതാ, ഓണത്തിന് ഏറ്റുമുട്ടാന്‍ മാസ്റ്റര്‍‌പീസ് എത്തില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ പൂജ റിലീസായി വരും എന്നാണ് പുതിയ വിവരം. ഓണത്തിന് ശ്യാം‌ധറിന്‍റെ സിനിമയാണ് മമ്മൂട്ടിയുടേതായി വരുന്നത്.

 

Leave a Reply