Mohanlal to Join in Velipadinte Pusthakam on May 25th

മോഹന്‍ലാല്‍ – ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി 25 നു മോഹൻലാൽ എത്തും. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിദേശ ടൂറിലായിരുന്ന മോഹൻലാൽ ഈ മാസം 25 നു എത്തുമെന്നാണ് സൂചന.

കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയായാണ് ഈ ചിത്രത്തിൽ മോഹന്‍ലാല്‍ എത്തുന്നത്. വിദ്യാര്‍ത്ഥികളുടെ ഊഷ്മളമായ ബന്ധം ആഗ്രഹിക്കുന്ന അധ്യാപകനാണ് ഇടിക്കുള. നിലവിലുള്ള കലാലയ സാഹചര്യത്തെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും ഹാസ്യപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമായിരിക്കും ഇതെന്ന് തിരക്കഥകൃത്ത് ബെന്നി പി നായരമ്പലം പറയുന്നു.

അങ്കമാലി ഡയറീസ് ഫെയിം അന്നാ രേഷ്മയാണ് ചിത്രത്തിലെ നായിക. അപ്പാനി രവി ഫെയിം ശരത്, അരുണ്‍ കുര്യന്‍,സലിം കുമാര്‍, അനൂപ് മേനോന്‍, പ്രിയങ്ക, സുബീഷ് സുധി എന്നിവരും ഈ ചിത്രത്തിലുണ്ട്. വിഷ്ണു ശര്‍മ്മയാണ് ക്യാമറ. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും. വയലാര്‍ ശരത്ചന്ദ്രവര്‍മ, റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, അനില്‍ പനച്ചൂരാന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കള്‍. സംഗീതം ഷാന്‍ റഹ്മാന്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 31 നു റിലീസ് ചെയ്യും. 150ൽ പരം തിയറ്ററുകളിൽ മോഹൻലാലിൻറെ ഓണം റിലീസായിട്ട് ചിത്രം എത്തുമെന്നാണ് റിപ്പോർട്ട്.

Leave a Reply