Mohanlal, Shaji Kailas team’s Mass Movie to Start in September Mid

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയെത്തി. മോഹൻലാൽ ഷാജി കൈലാസ് ചിത്രം ഉടൻ ആരംഭിക്കും.  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മാസ്സ് ആക്ഷന്‍ ചിത്രം സെപ്റ്റംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ലാല്‍ ജോസ് ചിത്രത്തിന് ശേഷം ബിഗ്‌ ബട്ജറ്റ് ചിത്രമായ ഒടിയനില്‍ ആഗസ്റ്റ് ഒന്നിന് ജോയിന്‍ ചെയുന്ന മോഹന്‍ലാല്‍ സെപ്റ്റംബര്‍ പകുതിയോടെ ഷാജി ചിത്രത്തില്‍ ജോയില്‍ ചെയ്യും എന്നാണ് അറിയുന്നത്. ഇത് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മോഹന്‍ലാല്‍ ഒടിയന്‍റെ ശേഷം ഭാഗം പൂത്തിയാക്കുക.

ആറാം തമ്പുരാന്‍, നരസിംഹം എന്നീ സിനിമകളിലൂടെ മോഹന്‍ലാലിന് മാസ് ഹീറോ ഇമേജ് ഊട്ടിയുറപ്പിച്ചുനല്‍കിയ സംവിധായകനാണ് ഷാജി കൈലാസ്. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് വീണ്ടുമൊരു മാസ് സിനിമ ഒരുക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.

രണ്‍ജി പണിക്കരാണ് തിരക്കഥ. നരസിംഹവുമായും ആറാം തമ്പുരാനുമായും സ്വഭാവത്തില് സാമ്യമില്ലെങ്കിലും ഈ സിനിമകളെ വെല്ലുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് സൂചന.

വിന്‍സന്‍റ് ഗോമസ്, സാഗര്‍ എലിയാസ് ജാക്കി, ജഗന്നാഥന്‍, കണ്ണന്‍ നായര്‍, ഹരിയണ്ണ, സക്കീര്‍ ഹുസൈന്‍ തുടങ്ങിയ സൂപ്പര്‍ അധോലോക നായകന്‍മാരെ അനശ്വരമാക്കിയ താരമാണ് മോഹന്‍ലാല്‍. ആ‍ ശ്രേണിയിലേക്കാണ് പുതിയ ചിത്രവുമായി ഷാജി കൈലാസ് എത്തുന്നത്.

രഞ്ജി പണിക്കരാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം മോഹന്‍ലാലിന്‍റെ ക്രിസ്തമസ് ചിത്രമായി തിയേറ്ററുകളില്‍ എത്തും.

Leave a Reply