Mohanlal,Lal Jose movie titled ‘ Velipadinte Pusthakam’

വെളിപാടിന്റെ പുസ്‌തകം; മോഹൻലാലിന്റെ പുതിയ ലാൽ ജോസ് ചിത്രം

mohanlal- laljose movie- velipadinte pusthakam

mohanlal- laljose movie- velipadinte pusthakam

 

ലാൽ ജോസ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രത്തിന് ‘വെളിപാടിന്റെ പുസ്‌തകം’ എന്ന്  പേരിട്ടു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൻറെ തിരക്കഥ ബെന്നി. പി. നായരമ്പലമാണ്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഇതിൽ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലെ അന്ന രേഷ്മയാണ് നായിക. തുമ്പ സെന്റ്. സേവ്യഴ്‌സ് കോളേജിലും പരിസരത്തുമായി ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു. കുടുംബത്തോടൊപ്പം ദുബായിൽ ബർത്ത്ഡേ ആഘോഷിക്കുന്ന മോഹൻലാൽ തുടർചിത്രീകരണത്തിനായി 25ന് എത്തും.

അനൂപ് മേനോൻ സിദ്ദിക്ക്, പ്രിയങ്ക, കലാഭവൻ ഷാജോൺ, സലിം കുമാർ, ചെമ്പൻ വിനോദ്, ശിവജി ഗുരുവായൂർ, സ്നേഹ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും. വിഷ്‌ണു ശർമയാണ് ഛായാഗ്രഹണം. ചിത്രം ഓണം റിലീസായി ആഗസ്റ്റ് 31 ന് പുറത്തിറങ്ങും.

Leave a Reply