Mohanlal’s Sagar Alias Jackie to Re-release in Andhra and Telangana

അണ്ണനിവിടെ കേരളത്തില്‍ മാത്രമല്ലടാ അങ്ങ് ആന്ദ്രയിലുവൊണ്ടടാ പിടി 🙂

Sagar Alias Jackie Andhra re release Mohanlal birthday celebration photos

മലയാളത്തിന്‍റെ സൂപര്‍ താരം മോഹന്‍ലാലിന്‍റെ ജന്മദിനം കെങ്കേമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കിയാണ്‌ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ അണിയിചോരുക്കിയിരികകുന്നത്. ജീവ കാരുണ്യ ധന ശേഖരനാര്‍ത്ഥം മോഹന്‍ലാലിന്‍റെ മുന്‍കാല സിനിമകളായ സ്പടികം, നരസിംഹം, ചോട്ടാ മുംബൈ, പുലിമുരുഗന്‍ എന്നിവ റീ റിലീസ് ചെയും. അതെ സമയം കേരളത്തില്‍ കൂടാതെ അങ്ങ് ആന്ദ്രയിലും സൂപര്‍ താരത്തിന്‍റെ ജന്മദിനം ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. അമല്‍ നീരദ് സംവിധാന ചെയ്ത മോഹന്‍ലാലിന്‍റെ സൂപര്‍ ഹിറ്റ്‌ ചിത്രം സാഗര്‍ ഏലിയാസ് ജാക്കി ആണ് ആന്ദ്രയില്‍ പ്രദര്‍ശിപ്പിക്കുക. ജൂനിയര്‍ NTR ഫാന്‍സും ആന്ദ്ര മോഹന്‍ലാല്‍ ഫാന്‍സും ചേര്‍ന്നാണ് റിലീസ് ക്രമീകരിച്ചിരിക്കുന്നത്. 2009 മാര്‍ച്ചില്‍ റിലീസ് ആയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി പടങ്ങളില്‍ ഒന്നായിരുന്നു.

മോഹന്‍ലാലിനു വന്‍ ജനപ്രീതി ആണ് തെലുഗു മണ്ണില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനത ഗാരേജ്, മന്മാനത എന്നീ ചിത്രങ്ങളിലൂടെ നല്ലൊരു വിഭാഗം ആരാധകരെ തെലുഗു ദേശത്തില്‍ നിന്ന് മോഹന്‍ലാല്‍ സ്വന്തമാക്കി. ജനത ഗാരേജ് തെലുഗില്‍ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ച് 2016 ലെ ഏറ്റവും വലിയ പണം വാരി പടം ആയപ്പോള്‍, മന്മാനത മികച്ച നിരൂപണ പ്രശംസ നേടി. തെലുഗിലെ പ്രശസ്ത സംവിധായകനായ രാജമൌലി ബാഹുബലി സെറ്റിനു മുഴുവന്‍ അവധി നല്‍കിയാണ്‌ മോഹന്‍ലാലിന്‍റെ മന്മാനത റിലീസ് ദിവസം കാണാന്‍ എത്തിയത്. മന്മാനതയിലൂടെ മോഹന്‍ലാലിന്‍റെ ക്ലാസ്സ്‌ അഭിനയവും ജനത ഗാരെജിലൂടെ താരത്തിന്‍റെ മാസ്സ് അഭിനയവും കണ്ട തെലുഗു ജനത തുടര്‍ന്ന് വന്ന മാന്യംപുലിക്കും കണ്ണുപാപക്കും ഗംഭീര വരവേല്‍പ്പ് നല്‍കി.

തെലുഗിലെ താരത്തിന്‍റെ ജനപ്രീതി കണക്കിലെടുത്ത് നിരവതി ഓഫറുകലാണ് താരത്തെ തേടി എത്തുന്നത്. തെലുഗു പവര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്‍റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടന്നാണ് സൂചനകള്‍.

Leave a Reply