പ്രണവ് മോഹൻലാലിന്റെ ആദ്യ സിമിയയുടെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി അരങ്ങേറ്റം കുറിക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റത്തിനായി ജീത്തു ജോസഫ് ഒരുക്കുന്നത് ഒരു ക്രൈം ത്രില്ലറാണെന്നാണ് ലഭിക്കുന്ന വിവരം. ആക്ഷന്‍ പ്രാധാന്യം നല്കുന്ന ചിത്രത്തിനായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
മറ്റ് താര പുത്രന്മാരിൽ നിന്ന് വ്യത്യസ്ത ജീവിതശൈലി നയിക്കുന്ന ഒരു വ്യക്തിത്വമാണ് പ്രണവ്. വളരെ ഡൗണ്‍ ടു ഏര്‍ത്ത് ആണ് പ്രണവ് മോഹന്‍ലാല്‍. ഏത് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രണിവിന് കഴിയും. അത്തരം സാഹചര്യങ്ങളിലാണ് വളരുന്നത്, അങ്ങനെയാണ് അയാള്‍ ജീവിയ്ക്കുന്നതും. ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടമുള്ള ആളാണ് പ്രണവ്. യാത്ര പോകാന്‍ ഉള്ള പണം സമ്പാദിക്കാൻ കൂടിയാണ് സഹസംവിധായകനായി ജോലി ചെയ്തത്.
തന്റെ ആദ്യ ചിത്രത്തിന് പ്രതിഫലമായി ഒരു രൂപ മാത്രമാണ് പ്രണവ് വാങ്ങുന്നതെന്നാണ് ഇപ്പൊൾ പുറത്ത് വരുന്ന റിപ്പോർട്ട്. മോഹൻലാൽ തന്റെ ആദ്യ ചിത്രത്തിന് വാങ്ങിയ പ്രതിഫലം 2500 രൂപയായിരുന്നു. 1978 ൽ ആയിരുന്നു അത്. അന്ന് ആദ്യമായി ലഭിച്ച തുക മോഹൻലാൽ ഒരു അനാഥമന്ദിരത്തിലേക്ക് സംഭാവന നൽകുകയായിരുന്നു.