Prithviraj’s new movie Tiyan’s Trailer will be out today

 

പൃഥ്വിരാജ്–ഇന്ദ്രജിത്ത് എന്നിവർ ഒന്നിക്കുന്ന മൾടിസ്റ്റാർ ചിത്രം ടിയാന്റെ ട്രെയിലർ ഇന്ന് 6 മണിക്ക് പുറത്തിറങ്ങും. അസ്ലൻ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഇതിൽ അവതരിപ്പിക്കുന്നത്.  ഒരു മാസത്തിന് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിൻറെ ആദ്യ പോസ്റ്റർ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോള്‍ അതില്‍ ഒന്നല്ല, ഒരായിരം ഇന്നലെകള്‍ ഉണ്ടാവും. മറവി കാര്‍ന്നുപോയ എണ്ണമറ്റ ജന്മങ്ങള്‍ ഒരുമിച്ചൊന്നായ, അദൃശ്യമായ,  ഒരു നായക മുഖവും ഉണ്ടാവും. ആ മുഖം തേടുന്നവനാണ് മേല്‍പ്പടിയാന്‍. അവനേ… ടിയാന്‍ എന്നാണ് പോസ്റ്ററിനൊപ്പം പൃഥ്വിരാജ് കുറിച്ചിരുന്നത്. കുംഭമേളയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം അതീവരഹസ്യമായാണ് ചിത്രീകരിച്ചത്. 15 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ നിർമാണ ചിലവ് എന്നാണ് സൂചന.

ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നി ചിത്രങ്ങൾക്ക് ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ഈ ചിത്രം സംവിധാനം ചെയുന്നത് ജിയെൻ കൃഷ്ണ കുമാറാണ്. റെഡ് റോസ് ക്രിയേഷന്സിന്റെ ബാനറിൽ ഹനീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, മുരളി  മുരളി ഗോപി,അനന്യ നായർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സതീഷ്‌ കുറുപ്പ് ഛായാഗ്രഹണം ചെയുന്ന ടിയാന്റെ സംഗീത സംവിധായകൻ ഗോപി സുന്ദറാണ്. ജൂൺ 23 ന് റംസാൻ റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

പൃഥ്വിരാജ്, ഇന്ദ്രജിത്ത് ഒരുമിച്ച് അഭിനയിച്ച ക്ലാസ്സ്മേറ്റ്സ്, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾ വൻ വിജയമായിരുന്നു. ഈ ചിത്രവും അങ്ങനെ തന്നെയാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേസമയം പൃഥ്വിരാജിന്റേതായി ആദം ജോൺ എത്ര ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത് .  മോഹൻലാൽ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങ് തിരക്കിലാണ് ഇന്ദ്രജിത്ത് ഇപ്പോൾ.

Leave a Reply