Prithviraj’s Upcoming Multi-star Movie Tiyan Release Date is Out

കാത്തിരിപ്പിനു വിരാമമിട്ട് ടിയാന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. പ്രിത്വിരാജിനൊപ്പം ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ടിയാൻ. അമർ അക്ബർ അന്തോണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ടിയാനുണ്ട്.

ഈ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. കുംഭമേളയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം അതീവരഹസ്യമായാണ് ചിത്രീകരിച്ചത്. ഗോപീസുന്ദര്‍ സംഗീതവും സതീഷ് കുറുപ്പ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മൊഹമ്മദ് നിര്‍മിക്കുന്ന ടിയാന്‍ ജിയെന്‍ കൃഷ്ണകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ജൂൺ 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം ശ്രീകുമാർ ന്യൂ, എറണാകുളം കവിത,കോഴിക്കോട് കൈരളി എന്നീ തീയറ്ററുകളിലാണ് ചിത്രം ചാർട്ട് ചെയ്തിരിക്കുന്നത്.

Leave a Reply