Watch and Download Pulimurugan 3D Trailer

Pulimurugan 3D movie releasing date

മലയാള സിനിമയെ 100 കോടി ക്ലബ്ബിൽ എത്തിച്ച ബ്രഹ്‌മാണ്ഡ ചിത്രം പുലിമുരുകൻ തമിഴ് റിലീസിനൊരുങ്ങുന്നു. 3D പതിപ്പിലാണ് തമിഴ് റിലീസ്. മലയാള സിനിമയിൽ ഒട്ടനവധി റെക്കോർഡുകൾ തിരുത്തി കുറിക്കുകയും സൃഷ്ടിക്കുകയും ചെയ്ത സിനിമയാണ് വൈശാഖ് സംവിധാനം നിർവഹിച്ച പുലിമുരുകൻ.

ജൂൺ 16 നു തമിഴ് റിലീസ് ഉണ്ടാകും എന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും അറിയാൻ കഴിയുന്നത്. 3D പതിപ്പിലായിരിക്കും തമിഴിൽ സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ 3D പകർപ്പിന്റെ പ്രത്യേക പ്രദർശനം ഗിന്നസ് ബുക്ക് ൽ ഇടം നേടിയിരുന്നു. 20000 കാഴ്ചക്കാരാണ് ഈ പ്രീമിയർ ഷോ കാണാൻ തയാറായ്യത്. ഒരു 3D സിനിമയുടെ പ്രീമിയർ ഷോ യ്ക്ക് ഇത്രയും കാഴ്ചക്കാരെ ലഭിക്കുന്നത് ഇതാദ്യമാണ് എന്നാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം അവകാശപ്പെട്ടു.

 

Leave a Reply