ശശികലയെ എതിർത്ത് രമേശ് ചെന്നിത്തല; രണ്ടാമൂഴത്തിന് പൂർണപിന്തുണ

രണ്ടാമൂഴത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല രംഗത്ത്. മഹാഭാരതം സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന സംഘപരിവാർ ഭീഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇത്തരം ഉത്തരവുകൾ ഇറക്കാൻ ഇവർക്ക് അധികാരം നൽകിയതാരാണെന്നും സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയെ നിയന്ത്രിക്കാൻ ഉത്തരവാദിത്വപെട്ടവർ തയാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാഭാരതത്തിൽ നിന്നുള്ള ശ്രീകൃഷ്ണ കഥ വികസിപ്പിച്ചാണ് ശ്രീമദ് ഭാഗവതം വ്യാസൻ തന്നെ എഴുതിയത്. ഭീമനെ അടർത്തിയെടുത്ത് നായക പദവിയിലേക്ക് ഉയർത്തി വളരെ മനോഹരമായിട്ടാണ്
എം ടി വാസുദേവൻ നായർ ‘രണ്ടാംമൂഴം’എഴുതിയത്. രാമായണവും മഹാഭാരതവുമൊക്കെ പലതവണ പുനർവായനകൾക്ക് വിധേയമായിട്ടുള്ളതാണ്. ഇത്തരം ഭീഷണികളെ കേരളം വകവെക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്കിന്റെ പൂർണരൂപം;

Leave a Reply