RJ Suraj With a Strong Message Against Sasikala’s Controversial Statement on Mahabharata Randaamoozham

ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയ്‌ക്കെതിരെ ശക്തമായ സന്ദേശവുമായി ആർ.ജെ സൂരജ്. മോഹൻലാലിന്റെ മഹാഭാരതം സിനിമയ്‌ക്കെതിരെ ശശികല ഭീഷണി ഉയർത്തിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ആർ.ജെ സൂരജ് എത്തിയിരിക്കുന്നത്. ഹിന്ദുമതത്തിൽ ജീവിക്കുന്ന ഒരാളാണ് താനെന്ന് പറഞ്ഞാണ് ദോഹയിൽ നിന്നും സൂരജ് തന്റെ വീഡിയോ ആരംഭിക്കുന്നത്. ഹിന്ദു മതത്തിൽ ജീവിക്കുന്നതാണ് സുഖമെന്നും അദ്ദേഹം പറയുന്നുണ്ട്. അതിനുള്ള കാരണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

എം.ടി വാസുദേവൻ നായരുടെ തിരക്കഥ വി എ ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്യുമ്പോൾ ഷെട്ടി എന്ന പ്രൊഡ്യൂസർ 1000 കോടി മുടക്കി നടന ഇതിഹാസമായ മോഹൻലാൽ അഭിനയിക്കുമ്പോൾ അതിൽ യാതൊരു ബന്ധവുമില്ലാത്ത നിങ്ങൾ എങ്ങനെയാണ് ആ സിനിമയ്ക്ക് പേരിടാനുള്ള അവകാശം കരസ്ഥമാക്കിയതെന്ന് സൂരജ് ചോദിക്കുന്നു.

ഹിന്ദുകളുടെ മുഴുവന്‍ പേരും ഉപയോഗിച്ച് ഹിന്ദു ഐക്യവേദി എന്ന സങ്കടന ഉണ്ടാക്കിയ നിങ്ങള്‍ എങ്ങനെ ആണ് മഹാഭാരതം എന്നാ പേര് ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്നത് എന്നും സൂരജ് ചോതിക്കുന്നു. ഹിന്ദു ഐക്യവേദി എന്ന പേര് മാറ്റി ശശികല ഐക്യവേദി എന്നാക്കണം എന്നും സൂരജ് ആവശ്യപെടുന്നു.

വീഡിയോ കാണാം:

മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന കൃതി സിനിമയാക്കിയാല്‍ ആ സിനിമ തിയറ്റര്‍ കാണില്ലെന്ന് കെ പി ശശികല ഭീഷണി മുഴക്കിയിരുന്നു. ശശികലയുടെ പരാമര്‍ശത്തിനെതിരെ ശക്തമായ ഭാഷയിലാണ് സിനിമ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും പ്രതികരിക്കുന്നത്. വരും ദിവസങ്ങളില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് ഇത് വഴി വെച്ചേക്കും.

 

Leave a Reply