Sajid Yahiya, Manju Warrier Team’s ‘Mohanlal’ Movie Poster will be Out on Mohanlal’s Birthday

സാജിദ് യാഹിയയുടെ പുതിയ മഞ്ജു വാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും: ചങ്കല്ല ചങ്കിടിപ്പാണ്

Sajid Yahiya, Manju Warrier team's Mohanlal first look poster

ലാലേട്ടന്‍റെ ജന്മദിന ആഘോഷങ്ങള്‍ പൊടി പൊടിക്കുമ്പോള്‍ ആരാധകര്‍ക്ക് ഇരട്ടി മധുരവുമായി സംവിധായകന്‍ സാജിദ് യാഹിയ. തന്‍റെ പുതിയ ചിത്രമായ ‘മോഹന്‍ലാല്‍’ ന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ മോഹന്‍ലാലിന്‍റെ ജന്മദിനമായ മെയ്‌ 21 നു പുറത്ത് വിടുമെന്ന് സാജിദ് അറിയിച്ചു. ഫേസ് ബുക്കില്‍ കൂടെയാണ് സാജിദ് ഈ വാര്‍ത്ത‍ പുറത്തു വിട്ടത്. ‘ചങ്കല്ല ചങ്കിടിപ്പാണ്’ എന്ന ടാഗ് ലൈനോട്‌ കൂടിയ പോസ്റ്റ്‌ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ഹിറ്റ്‌ കഥാപാത്രങ്ങളില്‍ ഒന്നായ സാഗര്‍ ഏലിയാസ് ജാക്കിയുടെ ഒരു കളര്‍ഫുള്‍ പോസ്റ്റരും സാജിദ് പോസ്ടിനോപ്പം ചേര്‍ത്തിരിക്കുന്നു.

ഇന്ത്യയില്‍ ആദ്യമായവും ഒരു സിനിമ താരത്തിന്‍റെ പേരില്‍ ഒരു സിനിമ. അഭിനേതാവയിരുന്ന സാജിദ് സംവിധാന രംഗത്തേക്ക് കടക്കുന്നത് ജയസൂര്യ നായകനായ ‘ഇടി’ യിലൂടെ ആണ്. ആദ്യ ചിത്രത്തില്‍ തന്നെ വ്യത്യസ്തമായ അവതരണ ശൈലി ആണ് സാജിദ് പരീക്ഷിച്ചത്. ഒരു കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് മോഹന്‍ലാല്‍ ആരധികയ്യായി എത്തുന്നത്. മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാ പാത്രത്തിന്‍റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം. മഞ്ജുവിനെ കൂടാതെ ഇന്ദ്രജിത്തും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയുന്നു.

സാജിദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

നര്‍മത്തിന്‍റെ മേമ്പൊടി ചാലിച് തയാറാക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കും സാധാരണ പ്രേക്ഷകര്‍ക്കും മതി മറന്നു ആസ്വധികാനുള്ളതെല്ലാം ഉണ്ടെന്നു അറിയുന്നു.

Leave a Reply