Sasikala’s Controversial Speech on Mahabharata- Randaamoozham: Sasikala Trolls Down on Social Media

ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ ട്രോളി സോഷ്യൽ മീഡിയ. മോഹൻലാലിൻറെ മഹാഭാരതം സിനിമയ്‌ക്കെതിരെ ഭീഷണി മുഴക്കിയ ശശികലയ്‌ക്കെതിരെയുള്ള ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. നിരവധി പേരാണ് ശശികലയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന കൃതി സിനിമയാക്കിയാല്‍ ആ സിനിമ തിയറ്റര്‍ കാണില്ലെന്ന് കെ പി ശശികലയുടെ ഭീഷണി. ‘മഹാഭാരത ചരിത്രത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴമെന്നും ആ പേരില്‍ തന്നെ സിനിമ മതിയെന്നും അവർ വ്യക്തമാക്കി.

മഹാഭാരതം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതിനെ അവഹേളിക്കാന്‍ അനുവതിക്കില്ല എന്നാണു ശശികലയുടെ പരാമര്‍ശം. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ പ്രഖ്യാപിച്ച വേളയില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

എന്തായാലും ശശികലയുടെ പരാമര്‍ശത്തിനെതിരെ ശക്തമായ ഭാഷയിലാണ് സിനിമ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും പ്രതികരിക്കുന്നത്. വരും ദിവസങ്ങളില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് ഇത് വഴി വെച്ചേക്കും.

പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ നിര്‍മ്മാണത്തില്‍ 1000 കോടി ബജറ്റിലാണ് മഹാഭാരത എത്തുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചുകഴിഞ്ഞു. വി എ ശ്രീകുമാര്‍ മേനോനാണ് എംടി വാസുദേവന്‍ നായരുടെ രചനയിലുള്ള രണ്ടാമൂഴം സിനിമയാക്കുന്നത്. ഭീമസേനനായാണ് മോഹന്‍ലാല്‍ കഥാപാത്രം.

Leave a Reply