Superstar Mohanlal and Dulquer Salmaan to Lock Horns at Box Office Again

മോഹൻലാലിൻറെ വില്ലനോട് മത്സരിക്കാൻ ദുൽഖർ സൽമാന്റെ സോളോ എത്തുന്നു. ഈ രണ്ട് സിനിമകളും ഒരേ ദിവസം തിയറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. സാങ്കേതികതയില്‍ പുത്തന്‍ പരീക്ഷണവുമായിട്ടാണ് മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുക്കെട്ടില്‍ ‘വില്ലന്‍’ ഒരുങ്ങുന്നത്. മഞ്ജു വാരിയര്‍, വിശാല്‍, ഹന്‍സിക, രാഷി ഖന്ന തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്കും വിഎഫ്എക്‌സിനും പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്‌നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

മലയാളത്തിലും തമിഴിലുമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോ റിലീസിന് ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനോജ് കെ ജയന്‍, ആര്‍ത്തി വെങ്കിടേഷ്, ശ്രുതി ഹരിഹരന്‍, ഖ്വാഷി മുഖര്‍ജി തുടങ്ങിയവർ അഭിനയിക്കുന്നു. ബിജോ നമ്പ്യാരുടെ നിര്‍മാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്തമായാണു ചിത്രം നിര്‍മിക്കുന്നത്.

ജൂലൈ 21 നാണ് ഇരു സിനിമകളും റിലീസ് ആകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനു മുൻപേ മോഹൻലാലും ദുൽഖറും തമ്മിൽ മത്സരിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളും ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികൾ തളിർക്കുമ്പോളിലുമായിരുന്നു. അന്ന് പക്ഷെ വിജയം മോഹൻലാലിൻറെ കൂടെ ആയിരുന്നു. മുതിരിവള്ളികൾ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചപ്പോൾ 25 കോടി കളക്ഷൻ നേടാനെ ജോമോന് സാധിച്ചുള്ളൂ. ഇത്തവണ ആരുടെ കൂടെയാണ് വിജയം എന്ന കാത്തിരുന്നു കാണാം.

Leave a Reply