‘Velipadinte Pusthakam’ release date is here

mohanlal- laljose movie- velipadinte pusthakam

mohanlal- laljose movie- velipadinte pusthakam

 

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി ഒരുക്കുന്ന ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. താരരാജാവിന്റെ ജന്മദിനത്തിൽ  ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിരുന്നു . ബെന്നി പി. നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ എത്തുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രേഷ്മ രാജനാണ് നായിക. സലിം കുമാര്‍, അനൂപ് മേനോന്‍, പ്രിയങ്ക എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജില്‍ ആരംഭിച്ചു.  ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മോഹൻലാലിന്റെ  ഓണം റിലീസായി ആഗസ്റ്റ് 31 ന്  ചിത്രം 150 ഓളം തിയറ്ററുകളിലെത്തും. പ്രധാനമായും തിരുവനന്തപുരം ശ്രീകുമാർ, ന്യൂ, ഏരീസ് പ്ലെക്സ്, കോട്ടയം അഭിലാഷ്,  എറണാകുളം കവിത, തൃശൂർ രാംദാസ്, കോഴിക്കോട് രാധ എന്നീ തിയറ്ററുകളിലാണ് ചിത്രം ചാർട്ട് ചെയ്‌തിരിക്കുന്നത്‌.

Leave a Reply