Watch and Download Pritviraj’s Tiyan Trailer

പ്രിത്വിരാജിന്‍റെ ഏറ്റവും പുതിയ മള്‍ടി സ്റ്റാര്‍ ചിത്രം ‘ടിയാന്‍’ ട്രെയിലര്‍ എത്തി. പ്രിത്വിരാജിനൊപ്പം ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ടിയാൻ. അമർ അക്ബർ അന്തോണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ടിയാനുണ്ട്.

2 മിനിറ്റ് 11 സെകന്‍റ്റ് ധൈര്‍ക്യമുള്ള ട്രെയിലര്‍ കഥയെ പറ്റി ഒരു സൂചനയും തരാതെ ആണ് ഒരുക്കിയിരിക്കുന്നത്. മനോഹരമായ വിഷ്വല്‍സ് ചിത്രത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പ്. ട്രെയിലര്‍ കാണാം.

ഒരു മാസത്തിന് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിൻറെ ആദ്യ പോസ്റ്റർ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോള്‍ അതില്‍ ഒന്നല്ല, ഒരായിരം ഇന്നലെകള്‍ ഉണ്ടാവും. മറവി കാര്‍ന്നുപോയ എണ്ണമറ്റ ജന്മങ്ങള്‍ ഒരുമിച്ചൊന്നായ, അദൃശ്യമായ,  ഒരു നായക മുഖവും ഉണ്ടാവും. ആ മുഖം തേടുന്നവനാണ് മേല്‍പ്പടിയാന്‍. അവനേ… ടിയാന്‍ എന്നാണ് പോസ്റ്ററിനൊപ്പം പൃഥ്വിരാജ് കുറിച്ചിരുന്നത്. കുംഭമേളയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം അതീവരഹസ്യമായാണ് ചിത്രീകരിച്ചത്. 15 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ നിർമാണ ചിലവ് എന്നാണ് സൂചന.

ഈ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. ഗോപീസുന്ദര്‍ സംഗീതവും സതീഷ് കുറുപ്പ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മൊഹമ്മദ് നിര്‍മിക്കുന്ന ടിയാന്‍ ജിയെന്‍ കൃഷ്ണകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ജൂൺ 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം ശ്രീകുമാർ ന്യൂ, എറണാകുളം കവിത,കോഴിക്കോട് കൈരളി എന്നീ തീയറ്ററുകളിലാണ് ചിത്രം ചാർട്ട് ചെയ്തിരിക്കുന്നത്.

Leave a Reply