Who is the Hero in Alphonse Puthren’s Next Tamil Film? Alphonse Reveals in Facebook

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ വ്യക്തിയാണ് അൽഫോൻസ് പുത്രൻ. തന്റെ തമിഴ് ചിത്രം രണ്ട് മാസങ്ങൾക്കുള്ളിൽ ചിത്രീകരണം ആരംഭിക്കുമെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം അറിയിച്ചിരുന്നു. പോസ്റ്റിന് താഴെ നിരവധി ആളുകൾ ആരാണ് ക്യാമറയെന്നും മറ്റും നിരവധി ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി. ഇതിനെല്ലാം അൽഫോൻസ് പുത്രൻ മറുപടിയും നൽകുന്നുണ്ട്. ഒരു ആരാധകന്റെ ചോദ്യം ചിത്രത്തിലെ നായകൻ ആരെന്നായിരുന്നു. അൽഫോൻസ് പുത്രൻ ഇതിന് രസകരമായ മറുപടിയും നൽകി. ചിത്രത്തിലെ നായകൻ ‘ കഥ ‘ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം കഥയ്ക്ക് പ്രാധാന്യം നൽകിയുള്ള ഒരു ചിത്രം തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് ഈ മറുപടിയുടെ വ്യക്തമാകുന്നത്.

നേരം എന്ന ചിത്രത്തെ പോലെ സീരിയസ് കോമഡി ത്രില്ലർ ചിത്രമാണ് ഒരുങ്ങുന്നതെന്നും തന്റെ സുഹൃത്ത് നിവിൻ പോളി അല്ല നായകനെന്നും അൽഫോൻസ് പുത്രൻ അറിയിച്ചിരുന്നു. കോമഡിയും ലളിതമായ വികാരങ്ങളും അടങ്ങിയ ഒരു സിനിമ ആയിരിക്കും ഇത്. കുറച്ച് നാളുകളായി താൻ ഈ ചിത്രത്തിന്റെ പണിപ്പുരയിൽ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തിന്റെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രൻ തന്നെയാകും ഈ ചിത്രത്തിൻറെയും ക്യാമറ കൈകാര്യം ചെയ്യുക. രാജേഷ് മുരുഗേശൻ ആണ് സംഗീതം.

Leave a Reply