What will be the Letter ‘L’ in Prithviraj’s Birthday Wish to Mohanlal?

 

താരരാജാവിന്റെ പിറന്നാൾ ഒരു ഉത്സവം കണക്കെയാണ് ആരാധകരും സിനിമാമേഖലയിൽ ഉള്ളവരും കൊണ്ടാടിയത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു പൃഥ്വിരാജിന്റെ ആശംസ. ഹാപ്പി ബർത്ത്ഡേ ‘L ‘ എന്നായിരുന്നു പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചത്. മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാൾ തന്നെയാണ് പൃഥ്വിരാജ്. അപ്പോൾ പൃഥ്വി കുറിച്ച ‘ L’ എന്ന അക്ഷരത്തിന് പിന്നിലെന്താണെന്ന് അറിയാനായിരുന്നു ആരാധകർക്ക് ആകാംഷ. ‘L’ എന്നാൽ  ലാലേട്ടാ എന്നോ ലൂസിഫർ എന്നോ ആകാം എന്നായിരുന്നു മിക്ക ആരാധകരുടെയും അഭിപ്രായം.

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിന്റെ ആദ്യ സംവിധായക സംരംഭമാണിത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള പാതിവഴിയില്‍ ഉപേക്ഷിച്ച  ചിത്രമാണ് പൃഥ്വി ഏറ്റെടുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിതം നിര്‍മിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തെക്കുറിച്ച് ‘മാലാഖമാര്‍ സൂക്ഷിക്കുക’ എന്നാണ് മുരളിഗോപി വിശേഷിപ്പിച്ചത്. 2018 മേയിൽ ചിത്രീകരണം ആരംഭിച്ച് 2019 ഓടെ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം വിദേശ ടൂറിലായിരിക്കുന്ന  മോഹന്‍ലാല്‍ ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ  ഷൂട്ടിങ്ങിനായി ഈ മാസം  25 നു  എത്തുമെന്നാണ് സൂചന. ആദം ജോൺ എന്ന സിനിമയാണ് പൃഥ്വിരാജിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.

Leave a Reply