Young Woman Cuts Off Genitals of Alleged Rapist in Kerala

പീഡിപ്പിച്ച ആളുടെ ജനനേന്ദ്രിയങ്ങള്‍ 22 FK മോഡലില്‍ യുവതി മുറിച്ചു മാറ്റി

woman cuts off penis of swamy in Kerala

സ്ത്രീ വെറും ഉപകരണ യന്ത്രമല്ലെന്നും അവളെ ചൂക്ഷണം ചെയരുതെന്നും ശക്തമായ സന്ദേശം നല്‍കിയ സിനിമ ആയിരുന്നു ആഷിക് അബു റീമ കല്ലിങ്കല്‍ ടീമിന്‍റെ 22 FK. തന്‍റെ ജീവിതം നശിപ്പിച്ച യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുന്ന സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമയെ കേരള സമൂഹം നിറഞ്ഞ മനസോടെ ആണ് സ്വീകരിച്ചത്. വലിയ ചര്‍ച്ചക്ക് വഴി വെച്ച ചിത്രം മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി.

സിനിമക്ക് സമാനമായ ഒരു സംഭവമാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളുടെയെല്ലാം തല കെട്ട്. തന്നെ വര്‍ഷങ്ങളായി പീഡിപ്പിച്ചു കൊണ്ടിരുന്ന 54 കാരനായ സ്വാമിയുടെ ജനനേന്ദ്രിയങ്ങള്‍ യുവതി മുറിച്ചു മാറ്റി. യുവതിയുടെ അമ്മയുടെ സഹായത്തോടെ ആണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നത്. കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരി(54)യെ തിരുവനന്തപുരം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തന്‍റെ ജനനേന്ദ്രിയം സ്വയം മുറിച്ചു മാറ്റിയതാണന്നാണ് ഇയാള്‍ പോലീസിനു നല്‍കിയ മൊഴി.

അതെ സമയം പെണ്‍കുട്ടിക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പെണ്‍കുട്ടി ചെയ്തതാണ് ശരിയെന്നും പെണ്‍കുട്ടിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വര്‍ഷങ്ങളായി പൂജക്കും മറ്റു കാര്യങ്ങള്‍ക്കുമായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്ന സ്വാമി പെണ്‍കുട്ടിയുടെ അമ്മയുടെ സഹായത്തോടെ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നു പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

Leave a Reply