ഓമനകുട്ടന്‍റെ സാഹസങ്ങള്‍ അതി ഗംഭീരം: ‘ആട്’ നോടും ‘ഗപ്പി’ യോടും ചെയ്തത് ആവര്‍ത്തിക്കാതിരിക്കാം

സിനിമ ഫോറങ്ങളില്‍ ഈച്ച ആട്ടി സമയം കളഞ്ഞിരുന്ന കാലത്താണ് രോഹിതേട്ടാ നിങ്ങളെ പറ്റി ആദ്യം കേള്‍ക്കുന്നത്. സിനിമ ഫോറത്തില്‍ ഫാന്‍ ഫൈറ്റുമായ് നടന്ന ഒരു പയ്യന്‍ സില്‍മ പിടിക്കാന്‍ പോകുന്നു. അതും അന്ന് തിളങ്ങി നില്‍ക്കുന്ന ആസിഫ് ഇക്കയെ വെച്ച്. എന്നെ പോലെ ഉള്ള പൊടി പയലുകള്‍ക്ക് ആവേശവും പ്രചോദനവും ഉണ്ടാക്കിയ വാര്‍ത്ത. പിന്നെ അങ്ങോട്ട് അശുഭകരമായ ഒത്തിരി വാര്‍ത്തകള്‍ കേട്ടു. സില്‍മ മുന്നോട്ട് നീങ്ങുന്നില്ലന്നും വഴി മുട്ടി നിക്കുവാന്നും എന്നൊക്കെ. പക്ഷെ നിങ്ങളുടെ സ്വപ്നം സാക്ഷാല്‍കരിക്കാനുള്ള നിങ്ങളുടെ കഠിനാദ്വാനത്തെ പറ്റിയും ഒക്കെ സിനിമ മേഘലയില്‍ ഉള്ള ചില സുഹൃത്തുക്കള്‍ പറഞ്ഞു അറിഞ്ഞിരുന്നു. അധിക സിനിമകളും ആദ്യ ദിവസം കാണുന്ന ഞാന്‍ ഇതിനെയും മനസ്സില്‍ കുറിച്ചിട്ടിരുന്നു. ടീസരും ട്രൈലെറും കണ്ടപ്പോള്‍ ആവേശം കൂടി.

മെയ്‌ 18 നു വൈകുന്നേരം അത്യാവശ്യമായ് ബാഗ്ലൂര്‍ വരെ പോകണ്ടത് കൊണ്ട് രാവിലെ സിനിമയും കണ്ടു പോകാനിരുന്നതാണ് ആപോഴാണ് അറിയുന്നത് റിലീസ് ഡേറ്റ് പിന്നെയും മാറ്റി വച്ചു എന്ന്. ബാഗ്ലൂര്‍ ഉച്ചക്ക് ബസ്‌ ഇറങ്ങിയപ്പോഴേ നാട്ടിലുള്ള തിയേറ്റര്‍ നിരങ്ങിയെ വിളിച്ചു. പടത്തിന്‍റെ റിപ്പോര്‍ട്ട് അറിയാന്‍. അവന്‍ ഒമാനകുട്ടന്‍ കണ്ടു ഇറങ്ങിയതെ ഉള്ളു. ഇത്തിരി ലാഗ് ഉണ്ടന്നുള്ളത് ഒഴിച്ചാല്‍ പടം മച്ചാന് ഇഷ്ടപ്പെട്ടു. സാധാരണ രീതിയില്‍ അവനാണ് എന്‍റെ റിവ്യൂ സൈറ്റ്. മച്ചാന് ഇഷ്ടപെട്ടാല്‍ പടത്തിനു പത്തില്‍ ഒരു ഏഴു ഒക്കെ ഉണ്ടാകും റേറ്റിങ്ങ്. പക്ഷെ പിന്നെ കേട്ട റിവ്യൂസ് ഒന്നും മനസിന്‌ സുഖം തോന്നുന്നതല്ലാര്‍ന്നു. തിയേറ്ററില്‍ ഒക്കെ ശോകം മൂകം സ്റ്റാറ്റസും. നമ്മുടെ മച്ചാന്‍ പടം കൊള്ളാം എന്ന് പറഞ്ഞകൊണ്ടും രോഹിത്തെട്ടന്‍റെ 3 വര്‍ഷത്തെ കഷ്ട്ടപാടും ഓര്‍ത്തപ്പോള്‍ എന്തായാലും തിങ്കളാഴ്ച നാട്ടില്‍ എത്തുമ്പോഴേ പടം കാണും എന്നും തീരുമാനിച്ചു.

Adventures of Omanakuttan movie review report, rating photo

കഥ മതിയാക്കി ഇനി സില്മയിലേക്ക് വരാം. ഒരു ഹെയര്‍ ഓയില്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ ഓഫീസര്‍ ആണ് ഒമാനകുട്ടന്‍. സ്വന്തം കഴിവുകളില്‍ ആത്മവിശ്വാസമില്ലാത്ത ആളാണ്‌ ഓമനകുട്ടന്‍. പോരാത്തതിനു സൌന്ദര്യം ഇല്ല എന്ന അപകര്‍ഷത ബോധവും. ഇതൊക്കെ പറഞ്ഞാലും കമ്പനിയിലെ ഏറ്റവും മികച്ച തൊഴിലാളി ആണ് ഓമാനകുട്ടന്‍. സ്ത്രീകളോട് ഫോണില്‍ കൂടെ പല പേരുകളില്‍ പരിച്ചയപെടുന്ന ഓമനകുട്ടന്‍ ഒരു അപകടത്തില്‍ പെട്ടു ഓര്‍മ നശിച്ചു സ്വന്തം പേര് വരെ മറന്നു പോകുന്നു. ഇവിടം മുതല്‍ കൂടുതല്‍ ആസ്വാധകരമാകുന്ന ചിത്രം ചെറിയ ചെറിയ ട്വിസ്റ്റും ടേണുമായി പുരോഗമിക്കുന്നു. ആദ്യ പകുതി കുറച്ചു നീണ്ടു പോയെങ്കിലും ബോറടിപ്പിക്കാതെ നമ്മളെ പിടിച്ചിരുത്തും ഒമാനകുട്ടന്‍. ആദ്യ പകുതിയേ അപേക്ഷിച് രണ്ടാം പകുതി കിടുക്കി എന്ന് പറയാം.

ഇനി കലാകാരന്മാരുടെ പ്രകടനം വച്ച് നോക്കുമ്പോള്‍ ആസിഫ് അലിയുടെ കോഹിനൂര്‍ കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രകടനം ആയിരുന്നു ഓമന കുട്ടനിലെത്. ആദ്യ പകുതിയിലെ അസിഫ് അലിയുടെ പ്രകടനം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഭാവനയുടെ പാരാ സൈക്കോളജി ഗവേഷകയും തകര്‍ത്തു. സൈജു കുറുപ്പ്, അജു വര്‍ഗീസ്‌, കലാഭവന്‍ ഷാജോണ്‍, സിദ്ദിക്, സ്രിന്ത എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.

അമിത പ്രതീക്ഷ ഇല്ലാതെ പോയാല്‍ തീര്‍ച്ചയായും നമുക്ക് ഈ ചിത്രം ഇഷ്ടപെടും. ഒരു കാര്യം ഞാന്‍ ഉറപ്പു തരുന്നു ഓമനകുട്ടനും, പുള്ളീടെ അഡ്വന്‍ചേഴ്സും ഒരിക്കലും നിങ്ങക്ക് നിരാശ സമ്മതിക്കില. കൊഹിനൂരിനും ഗപ്പിക്കും ഒക്കെ സംഭവിച്ചത് ഓമനകുട്ടന് സംഭവിക്കാതെ ഇരിക്കട്ടെ. അല്ലെങ്കില്‍ ‘ഗുരു’ പോലൊരു ബ്രഹ്മാണ്ട ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല എന്ന് പറയുമ്പോള്‍ നമ്മുടെ ചേട്ടന്മാരെ പുച്ഛത്തോടെ നോക്കുന്ന നമ്മള്‍ക്ക് നാളെ നമ്മുടെ അനിയന്മാരുടെ പുച്ഛത്തോടെ ഉള്ള നോട്ടം കാണേണ്ടി വരും.

ഇത് ഒരു ഓമനകുട്ടന്‍റെ മാത്രം കഥയല്ല, 2015 ല്‍ ഇറങ്ങിയ ആട് ഒരു ഭീകര ജീവിയോടും 2016 ല്‍ ഇറങ്ങിയ ഗപ്പിയോടും നമ്മള്‍ ചെയ്തതും ഇത് തന്നെ ആയിരുന്നു. ഡിവിഡി ഇറങ്ങിയ ശേഷം ആട് ഒരു ഭീകരജീവിയാണ് 50 പ്രവിശ്യവും 70 പ്രാവിശ്യവും കണ്ടു എന്ന് പറഞ്ഞു ഫേസ്ബുക്കില്‍ വീമ്പു പറഞ്ഞ അണ്ണന്മാര്‍ അന്ന് ആ സിനിമ ഒരു പ്രവിശ്യമെങ്കിലും തിയെറ്ററില്‍ പോയി കണ്ടിരുന്നെങ്കില്‍ ഒരു 20 കോടി ക്ലബ്ബില്‍ എങ്കിലും ആ സിനിമയും ഉണ്ടായേനെ. പുലിമുരുകനും ബാഹുബലിയും ഒക്കെ നാലും അഞ്ചും തവണ കാണുന്ന നമ്മള്‍ ഈ കൊച്ചു ചിത്രങ്ങളും ഒരു തവണയെങ്കിലും കാണണം ഇനി കാണാന്‍ പോയില്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ പടം കാണാതെ അതിനെ വിലയിരുതരുത്.

പരീക്ഷണങ്ങളെ ഇഷ്ടപെടുന്ന, സിനിമകളില്‍ വ്യത്യസ്ഥധ ആഗ്രഹിക്കുന്ന എല്ലാവരും ധൈര്യമായി ടിക്കറ്റ് എടുത്തോളു. ഓമനകുട്ടന്‍ നിങ്ങളെ നിരാശരാക്കില്ല.

എന്‍റെ റേറ്റിങ്ങ്: 3/5

Leave a Reply