Godha Movie Review: Mass Comedy Entertainer

Godha movie review and rating

കുഞ്ഞിരാമായണം എന്ന അത്യുഗ്രന്‍ ചിത്രം, ടോവിനോയുടെ കിടിലം ലുക്ക്, പഞ്ചാബി സുന്ദരി വാമിഖ ഗബ്ബി, ഷാന്‍ റഹ്മാന്‍റെ അടിപൊളി പാട്ടുകള്‍ അങ്ങനെ ഗോദയുടെ ടിക്കറ്റ്‌ എടുക്കാന്‍ കാരണങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു. വളരെ പ്രതീക്ഷയോടെ തന്നെയാണ് ചിത്രത്തെ സമീപിച്ചത്.

ഗുസ്തിക്ക് പേര് കേട്ട കണ്ണാടിക്കല്‍ ഗ്രാമം. ഒരുകാലത്തു പുറത്തുനിന്നുപോലും പ്രശസ്തരായ ഗുസ്തിക്കാർ വന്നു മത്സരിച്ചിട്ടുള്ള നാട്. ഗുസ്തി എന്നത് നെഞ്ചിലെ വികാരമായി കൊണ്ട് നടക്കുന്ന ആളുകള്‍ ആണ് അവിടുള്ളത്. പക്ഷെ കാലം മാറിയതോടെ ഗുസ്തിയുടെ പ്രതാപവും നിലച്ചു. ആളുകള്‍ക്കെല്ലാം ഗുസ്തിയോടുള്ള ആവേശം ഇല്ലാതായി. പക്ഷെ ഇന്നും ഗുസ്തിയുടെ വീര കഥകള്‍ ഹൃദയത്തില്‍ താലോലിക്കുന്ന ഒരു കൂട്ടം വീരന്മാര്‍ ആ ഗ്രാമത്തില്‍ ഉണ്ട്. അതില്‍ പ്രധാനി ആണ് ക്യാപ്റ്റന്‍. അങ്ങനെ ഇരിക്കെ പുതിയ തലമുറ നാട്ടില്‍ ഒരു ക്രിക്കറ്റ്‌ ക്ലബ്‌ രൂപീകരിക്കുകയും ഒരു മത്സരം സങ്കടിപ്പിക്കാന്‍ തീരുമാനിക്കുന്നു. അതിനായ് പണ്ട് കാലത്ത് ഗുസ്തി നടന്നുകൊണ്ടിരുന്ന സ്ഥലം അവര്‍ തിരഞ്ഞെടുക്കുന്നു. എന്നാല്‍ ആ സ്ഥലം വിട്ടു നല്‍കാന്‍ ക്യാപ്റ്റന്‍ തയാറാകുന്നില്ല. തുടര്‍ന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ കഥയെ മുന്നോട്ടു നയിക്കുന്നു.

മന്ദ ഗതിയില്‍ ആണ് ചിത്രം തുടങ്ങുന്നത്. രണ്‍ജി പണിക്കര്‍ , ടോവിനോ തോമസ്‌, വാഖ്‌മി എന്നിവരിലൂടെ ചിത്രം പുരോഗമിക്കുന്നു. രണ്‍ജി ഇന്ട്രോ കൊല മാസ് എന്ന് തന്നെ വിശേഷിപ്പിക്കാം. ടൈറ്റില്‍ സോങ്ങ് അടക്കം 2 പാടുകളാണ് ആദ്യ പകുതിയില്‍. ആദ്യ പകുതിയിലെ കോമഡി രംഗങ്ങളെല്ലാം പ്രേക്ഷകര്‍ വന്‍ ആവേശത്തോടെ ആണ് സ്വീകരിച്ചത്. ആദ്യ പകുതിയെക്കാള്‍ നല്ലതായിരുന്നു രണ്ടാം പകുതി. രണ്ടാം പകുതി പൂര്‍ണമായും നായികയുടെ പകുതി എന്ന് തന്നെ വിശേഷിപ്പിക്കാം. അതി ഗംഭീര പ്രകടനമാണ് പഞ്ചാബി സുന്ദരി വാമിഖ കാഴ്ചവെച്ചത്. ഗുസ്തി രംഗങ്ങളെല്ലാം അതി മനോഹരമായി ചിത്രീകരിച്ചു. നല്ലൊരു ക്ലൈമാക്സോടെ ചിത്രം പൂര്‍ണമാകുന്നു.

അഭിനേതാക്കളുടെ കാര്യമെടുത്താല്‍ തനിക്കു കോമഡിയും വഴങ്ങും എന്ന് ടോവിണോ ഈ ചിത്രത്തിലൂടെ തെളിയിച്ചു. ഒരു മെക്സിക്കന്‍ അപരതയിലെ പോലുള്ള അത്യഗ്ഗ്രന്‍ പ്രകടനം ടോവിനോ ഗോധയിലും ആവര്‍ത്തിച്ചു എന്ന് വേണം പറയാന്‍. ചിത്രത്തിനായി താരം നടത്തിയ ഗെറ്റ് അപ് ചേഞ്ച്‌ എടുത്തു പറയണ്ട ഒന്ന് തന്നെ ആണ്. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത് നടി വാഖമിഖ തന്നെയാണെന്ന് നിസംശയ പറയാം. ഒറ്റ വാക്കില്‍ വാമിഖ അവതരിപ്പിച്ച ‘അതിഥി’ കസറി. ഈ വേഷത്തിനായ് അവരെ തിരഞ്ഞെടുത്ത ബേസില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഗുസ്തി രംഗങ്ങളിലെല്ലാം വാമിഖ കസറി. ഈ ചിത്രത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യാ പെടാന്‍ പോകുന്നതും ഈ സുന്ദരി കുട്ടി തന്നെ ആയിരിക്കും. ക്യാപ്റ്റന്‍ ആയി നിറഞ്ഞാടിയ രണ്‍ജി പണിക്കര്‍ തകര്‍ത്തു എന്ന് തന്നെ വേണം പറയാന്‍. മാസ്സ് രംഗങ്ങള്‍ എല്ലാം രണ്‍ജി പണിക്കരുടെ കൈകളില്‍ ഭദ്രമായിരുന്നു. അജു വര്‍ഘീസ്, ഹരീഷ്, ബിജു കുട്ടന്‍, ഹരേഷ് പേരാടി, മാമുക്കോയ എല്ലാവരും തകര്‍ത്തു.

കുഞ്ഞിരാമയണത്തില്‍ തന്നെ നമുക്ക് മനസിലായതാണ് ബേസില്‍ എന്നാ സംവിധായകന്‍റെ കഴിവ്. തന്‍റെ ആദ്യ ചിത്രതിനെക്കാളും മുന്പന്തിയിലേക്ക് രണ്ടാം ചിത്രത്തെ എത്തിക്കുന്നതില്‍ ബേസില്‍ 100 ശതമാനവും വിജയിച്ചു. മലയാള സിനിമയുടെ വരും കാലങ്ങളില്‍ ഈ യുവ സംവിധായകന്‍റെ പേരും നിറഞ്ഞു നില്കും. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ചിത്രത്തിന് ചേര്‍ന്നതായിരുന്നു. ഗാനങ്ങള്‍ സിനിമാ ആസ്വാധനത്തിനു മാറ്റ് കൂട്ടി. ചിത്രത്തിന്‍റെ ടീസരും വീഡിയോ സോങ്ങുകളും കണ്ടപ്പോള്‍ തന്നെ വിഷ്ണു ശര്‍മ എന്നാ ക്യാമറ മാനിലും ഒത്തിരി പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ക്കും മുകളില്‍ ഉള്ള വിഷ്വല്‍സ് ആണ് വിഷ്ണു ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ലാലേട്ടന്‍റെ ലാല്‍ ജോസ് ചിത്രത്തില്‍ വിഷ്ണു ഒരു പൊളി പൊളിക്കും എന്ന് വിശ്വസിക്കുന്നു. അഭിനവിന്‍റെ എഡിറ്റിങ്ങും പ്രശംസ അര്‍ഹിക്കുന്നു.

ഒറ്റവാക്കില്‍ ഒരു അതി ഗംഭീര ആഘോഷ ചിത്രമാണ് ഗോദ. പ്രേക്ഷകര്‍ക്ക്‌ തല തല്ലി ചിരിച് ആസ്വദിക്കാനുള്ളതെല്ലാം ഗോദയില്‍ ഉണ്ട്. തമാശക്ക് തമാശ , ഇടിക്കു ഇടി, പാട്ടിനു പാട്ട്. മാസിനു മാസ് അങ്ങനെ എല്ലാം. തീര്‍ച്ചയായും തിയേറ്ററില്‍ നിന്ന് തന്നെ കണ്ടിരിക്കണ്ട ഒരു ചിത്രമാണ് ഗോദ. വേഗം തന്നെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോളു. കാരണം വരും ദിവസങ്ങളില്‍ ഇതിന്‍റെ ടിക്കറ്റിനു ഗുസ്തി പിടിക്കേണ്ടി വരും. കൂടുക്കാര്‍ക്കും കുടുംബത്തിനും ഒപ്പം മതി മറന്നു ആസ്വധിക്കാവുന്ന ചിത്രമാണ് ഗോദ.

എന്‍റെ റേറ്റിങ്ങ് : 3.75/5

ബോക്സ്‌ ഓഫീസ് വെര്‍ഡിറ്റ്: സൂപ്പര്‍ ഹിറ്റ്‌

Leave a Reply