വിനീത് ശ്രീനിവാസന്റെ ‘ഒരു സിനിമാക്കാരൻ’ ടീസർ എത്തി…..കൂടെ ഇന്ദുചൂഡനും ജോസഫ് അലെക്സും, ഭരത് ചന്ദ്രനും

 

എബിക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന ‘ഒരു സിനിമാക്കാരന്റെ’ ടീസർ എത്തി. വിനീതിനെ നായകനാക്കി നവാഗതനായ ലിജോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു സിനിമാക്കാരന്‍. അസിസ്റ്റന്റ് ഡയറക്ടർ ആൽബി മാത്യു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ കൈകാര്യം ചെയ്യുന്നത്. വൈദികനാകണമെന്ന അപ്പന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് സിനിമാമോഹവുമായി നഗരത്തിലേക്കു കടക്കുന്ന ആൽബി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

31 സെക്കന്റ് ഉള്ള ആദ്യ ടീസർ മലയാളത്തിലെ എക്കാലത്തെയും മികച്ച സംഭാഷണങ്ങൾ ഉൾക്കൊള്ളിച്ചാണ് ഒരുക്കിയിരിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ ആസിഫിന്റെ നായികയായെത്തിയ രജിഷ വിജയനാണ് ചിത്രത്തില്‍ വിനീതിന്റെ നായികയായെത്തുന്നത്. രഞ്ജി പണിക്കര്‍, ലാല്‍, വിജയ് ബാബുസ അനുശ്രീ, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഒപ്പസ് പെന്റായുടെ ബാനറില്‍ തോമസ് പണിക്കരാണ് നിര്‍മ്മാണം. റഫീക്ക് അഹ്മ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. എബിയുടെ ക്യാമറാമാനാണ് ഒരു സിനിമാക്കാരന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്.

Leave a Reply