താരരാജാവിന് പിറന്നാൾ ആശംസകളുമായി വീരേന്ദർ സേവാഗ്

 

ജീവിതത്തില്‍ 57 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് സിനിമാലോകവും ആരാധകരും. നിരവധി പേരാണ്  സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും മോഹൻലാലിന് ആശംസ അറിയിക്കുന്നത്.

ക്രിക്കറ്റ് താരം വീരേന്ദർ സേവാഗും അദ്ദേഹത്തിന് ജന്മദിനാശംസകൾ അറിയിക്കുകയുണ്ടായി. ട്വിറ്ററിലൂടെയാണ് വീരു മോഹന്‍ലാലിന് ആശംസകൾ അറിയിച്ചത്. ‘മലയാള സിനിമയുടെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍” എന്നായിരുന്നു വീരേന്ദർ സേവാഗിന്റെ പിറന്നാൾ സന്ദേശം. സേവാഗിന്റെ ട്വീറ്റിന് മറുപടിയായി മോഹൻലാൽ നന്ദി അറിയിച്ചു.

Leave a Reply